---
title: "തലശേരിയിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  ലക്ഷങ്ങളുടെ തട്ടിപ്പ് ; തിരുവങ്ങാട് സ്വദേശിയുടെ പരാതിയിൽ രണ്ടുപേര്‍ക്കെതിരേ കേസ്"
english_title: "Fraud worth lakhs involving promises of overseas employment in Thalassery; case registered against two individuals following a complaint by a native of Thiruvangad."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/371433/Fraud worth lakhs involving promises of overseas employment in Thalassery; case registered against two individuals following a complaint by a native of Thiruvangad."
published_at: "2026-07-09T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a290554cb221_tgtgtgt.jpg"
keywords: []
---

# തലശേരിയിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  ലക്ഷങ്ങളുടെ തട്ടിപ്പ് ; തിരുവങ്ങാട് സ്വദേശിയുടെ പരാതിയിൽ രണ്ടുപേര്‍ക്കെതിരേ കേസ്

> **Lead Summary:** വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ചെന്നൈ സ്വദേശികളായ രണ്ടുപേര്‍ക്കെതിരേ തലശേരി പൊലിസ് കേസെടുത്തു.

## Article Content

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ചെന്നൈ സ്വദേശികളായ രണ്ടുപേര്‍ക്കെതിരേ തലശേരി പൊലിസ് കേസെടുത്തു.

തിരുവങ്ങാട് കാവുംഭാഗം അരുണിമ ഹൗസില്‍ വി.വി വിജേഷിനാണ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. വിജേഷിന്റെ ഭാര്യ ടി.പി രമ്യ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ചെന്നൈ സ്വദേശികളായ ശരണ്യ (39), കെ. സുരേഷ് ജോസ് എന്നിവരാണ് കേസിലെ പ്രതികള്‍. 2024 ഫെബ്രുവരി ഒന്നിനും 2025 ഓഗസ്റ്റ് 11നും ഇടയിലുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഗൂഗിള്‍പേ, പേടിഎം, ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ എന്നിവ വഴി ഒമ്പത് ലക്ഷം രൂപയാണ് പ്രതികള്‍ പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്നും കൈപ്പറ്റിയത്. എന്നാല്‍ പറഞ്ഞതുപോലെ വിസ നല്‍കാതിരുന്നതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 1,25,000 രൂപ മാത്രമാണ് പ്രതികള്‍ തിരികെ നല്‍കിയതെന്നും ബാക്കി വരുന്ന 7,75,000 രൂപ തിരികെ നല്‍കാതെ വിശ്വാസ വഞ്ചനയും ചതിയും ചെയ്തു എന്നുമാണ് പരാതിയില്‍ പറയുന്നത്.

വിസ ശരിയായി കിട്ടുമെന്നും പണം തിരികെ ലഭിക്കുമെന്നും കരുതിയതിനാലാണ് പൊലിസില്‍ പരാതി നല്‍കാന്‍ കാലതാമസം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. എസ്.ഐ ഇ.കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/371433/Fraud worth lakhs involving promises of overseas employment in Thalassery; case registered against two individuals following a complaint by a native of Thiruvangad.)